Wednesday, 11 December 2019

MY OLD DIARIES || എന്റെ പഴയ ഡയറിക്കുറിപ്പുകൾ ||




---------------------------------------------------------------------------------------


ഞാൻ ആദ്യമായി സ്കൂളിൽ ചെന്നപ്പോൾ കൂടെ മൂത്ത ഇക്കായുമുണ്ടായിരുന്നു. വാപ്പ കൊല്ലത്ത് ജോലിക്ക് പോയിരിക്കുകയായിരുന്നു.

അക്കാലങ്ങളിലൊന്നും എൽ കെ ജി, യു കെ ജി ഏർപ്പാടുകളൊന്നുമില്ലായിരുന്നു.
സർക്കാർ സ്കൂളിലായിരുന്നു ചേർക്കാൻ
കൊണ്ടുപോയിരുന്നത്. പ്രൈവറ്റ് സ്കൂളുകൾ
അപൂർവ്വമായി മാത്രമേ ഉണ്ടായിരുന്നുള്ളു.

എന്റെ ആദ്യത്തെ അനുഭവമായിരുന്നു.
സ്കൂൾ രജിസ്റ്ററിൽ പേരു ചേർക്കാൻ വേണ്ടി
ഹെഡ്മാസ്റ്റർ പേരും മറ്റും ചോദിച്ച കൂട്ടത്തിൽ
ജനനത്തിയതിയും ചോദിച്ചു. ഇക്കാക്ക്
അറിയാത്തത് കൊണ്ട് വിനയത്തോടെ ഒന്നു ചിരിച്ചു.
ഹെഡ്മാസ്റ്റർ മനസ്സിൽ എന്തോ കണക്കുകൾ കൂട്ടിയിട്ട്
ഇക്കായോട് ചോദിച്ചു, ‘30-02-1961 എന്നായാൽ അഞ്ചു വയസ്സ് കറക്ടായിരിക്കും. എന്താ അതുപോരെ ?’
ഇക്കാക്ക തലയാട്ടി.
അങ്ങനെ ആരും ജനിക്കാത്ത തിയതിയിൽ ഞാൻ ജനിച്ചു.

--------------------------------------------------------------------------------------------

1 comment: